ശശി തരൂരിന്റെ രണ്ടാം റൗണ്ട് സ്ഥാനാര്‍ത്ഥി പര്യടനം നാളെ

142

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ നാലാംഘട്ട പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തില്‍. കുടുംബയോഗങ്ങളും പൊതുയോഗങ്ങളും വീടുകള്‍ സന്ദര്‍ശിച്ചുള്ള സ്‌ക്വാഡുവര്‍ക്കുകളും പുരോഗമിക്കുകയാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ട പര്യടനം ബുധനാഴ്ച ആരംഭിക്കും. പര്യടന തീരദേശ, മലയോര, കാര്‍ഷിക മേഖലകളില്‍ ശശി തരൂരിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ വോട്ടര്‍മാരും യുവാക്കളും ഉള്‍പ്പടെ സമസ്ത മേഖലയിലെയും ആളുകളുടെ ബഹുജനപങ്കാളിത്തം പര്യടനത്തിലുടനീളം പ്രകടമാണ്.

NO COMMENTS