ശശി തരൂരിന്‍റെയും സുനന്ദയുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു

188

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന ദില്ലി പൊലീസ് സുനന്ദ പുഷ്‌കറിന്റേയും ശശി തരൂരിന്റേയും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു. ബ്ലാക്‌ബെറി ഫോണില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ ആവശ്യപ്പെട്ട് കാനഡയിലെ നിയമ വകുപ്പിന് ദില്ലി പൊലീസ് കത്തയച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് നിയമസഹായം തേടിയുള്ള ലെറ്റേഴ്‌സ് റൊഗേറ്ററി വഴിയാണ് സഹായം തേടിയത്. കാനഡയില്‍ നിന്ന് മറുപടി കിട്ടിയിട്ടില്ല. സുനന്ദ പുഷ്‌കറുമായി അവസാനമായി സംസാരിച്ച മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.