ശശി കപൂര്‍ അന്തരിച്ചു

227

മുംബൈ: മൂന്ന് പതിറ്റാണ്ട് ബോളിവുഡിന്റെ നായക നിരയില്‍ തിളങ്ങി നിന്ന നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം ബാലതാരമായാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2011ല്‍ പത്ഭൂഷണ്‍ 2014ല്‍ ഫാല്‍കെ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. അന്തരിച്ച രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

NO COMMENTS