ബിജെപി എം പി സന്‍വര്‍ലാല്‍ അന്തരിച്ചു

163

ജയ്പൂര്‍ : രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള ബിജെപി എം പി സന്‍വര്‍ലാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുന്‍ കേന്ദ്രമന്ത്രിയായിരുന്നു ഇദ്ദേഹം.കഴിഞ്ഞ ജൂലൈ 22 അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയിലും പിന്നീട് ദല്‍ഹിയിലെ എംയിംസിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചു.മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ജാട്ട് നിരവധി വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്നു രാവിലെ അന്തരിക്കുകയായിരുന്നു.