സന്തോഷ് ട്രോഫി ; കേരള ടീമിനെ പ്രഖ്യാപിച്ചു

300

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഡിഫന്‍ഡര്‍ രാഹുല്‍ വി രാജാണ് 20 അംഗ ടീമിനെ നയിക്കുക. മിഡ്ഫീല്‍ഡര്‍ സീസണാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സതീവന്‍ ബാലനാണ് പരിശീലകന്‍.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, അന്‍ഡമാന്‍ നികോബാര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം. ജനുവരി 18ന് ആന്ധ്രയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ബെംഗളൂരുവില്‍ ജനുവരി 18 മുതലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുക.

കേരള ടീം;

ഗോള്‍ കീപ്പര്‍മാര്‍ – മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍,

സ്ട്രൈക്കേഴ്സ് – സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍.

മിഡ്ഫീല്‍ഡര്‍മാര്‍ – ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, രാഹുല്‍, സീസന്‍, ശ്രീകുട്ടന്‍.

ഡിഫന്‍ഡര്‍മാര്‍ – വിബിന്‍ തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സന്‍, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്.

NO COMMENTS