സന്തോഷ് ട്രോഫി ; ആദ്യ മത്സരത്തിൽ ബംഗാളിന് ജയം

54

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ആദ്യ മത്സരത്തിൽ പശ്ചിമ ബംഗാളിന് ജയം. എതിരില്ലാത്ത ഒരു ഗോളി ന് പഞ്ചാബിനെ പരാജയപ്പെടുത്തി. 60-ാംമിനിറ്റിൽ മിനുട്ടിൽ ജയ് ബാസിന്റെ അസിസ്റ്റിൽ ശുഭം ഭൗമിക്കാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ സാധിച്ചില്ല.19, 24 മിനിറ്റുകളിൽ ബംഗാൾ മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. 44-ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച അവസരം പഞ്ചാബിന്റെ തരുൺ സ്ലാത്തിയയും നഷ്ടപെടുത്തി.

ആദ്യ പകുതിയിൽ ബംഗാളിന്റെ മികച്ച മുന്നേറ്റങ്ങൾക്ക് മലപ്പുറം കോട്ടപടി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.