രാജ്യാന്തര ചലച്ചിത്ര മേളയിൽ സന്തോഷ് കീഴാറ്റൂർ ചിത്രം ‘അവനോവിലോന’

194

തിരുവനന്തപുരം : 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സന്തോഷ് കീഴാറ്റൂർ ചിത്രം ‘അവനോവിലോന ഇന്ന് രാവിലെ 11.45 ന് ന്യൂ തീയറ്ററിൽ. സമൂഹത്തിൽ ട്രാൻസ്ജെൻഡർമാർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളാണ് എഡ്‌ഡി എന്ന ട്രാൻസ് ജെൻഡറെ സന്തോഷ് കീഴാറ്റൂർ അവനോവിലോന യിൽ അവതരിപ്പിക്കുന്നത് .

കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സന്തോഷ് കീഴാറ്റൂരിനൊപ്പം സിനിമയില്‍ അഭിനയി ക്കുന്നു. ട്രാൻസ് ജെൻഡന്മാരുടെ കുലദേവതയാണ് ഗ്രീക്ക് ദേവതയായ ‘അവനോവിലോന .ഈ പേരാണ് സിനിമക്ക് നല്‍കിയിരി ക്കുന്നത്.

‘ആദി മധ്യാന്തം’ എന്ന ചിത്രത്തിലുടെ ദേശീയ അവാർഡ് നേടിയ ഷെറിയും ടൈപ്പ് റൈറ്റർ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ദീപേഷുമാണ് അവനോവിലോന സംവിധാനം ചെയ്തിരിക്കുന്നത് . ഈ ചിത്രത്തിൻറെ കല സംവിധാനം ചെയ്തിരിക്കുന്നത് -സുനീഷ് വടക്കുമ്പാടൻ ആണ് .തിരക്കഥ ഷെറിയുടെത് തന്നെയാണ് .

പ്രൊജക്റ്റ് ഡിസൈനർ ഡിക്സൺ പെടുത്താസ് , എഡിറ്റർ അഖിലേഷ് മോ ഹൻ,പഞ്ചാത്തല സംഗീത ഗോപി സുന്ദർ,മേക്കപ്പ് മണി കണ്ഠൻ ചുങ്കത്തറ വസ്ത്രലങ്കാരം റിയഇഷ

സ്റ്റിൽസ്-ലിജിൻ രവി ,പരസ്യകല ലൈനോജ്‌ റൈഡ് ഡിസൈൻ, അസോസിയേറ്റ് ഡയറക്ടർ പ്രതാപൻ പടിയിൽ അസിസ്റ്റന്റ് ഡയറക്ടർ വർഷ ജിത്തു .പ്രൊഡക്ഷൻ എ ക്സിക്യൂട്ടീവ് അനീഷ് നമ്പ്യാർ, കെ സി കൃഷ്ണൻ,റിയാ സ്,കെ എം ആർ കോക്കാട് നാരായണൻ,മിനി രാധൻ, മോഹനൻ,എ.വി സരസ്വതി തുടങ്ങിയ വർക്കൊപ്പം കണ്ണുരിലെ ഇരുപതോളം ട്രാൻസ് ജെൻഡർമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സന്തോഷ് കീഴാറ്റൂർ പ്രൊഡക്ഷൻസ് ,നീവ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്തോഷ് കീഴാറ്റൂർ,ശ്രീമ അനിൽ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീൽ ബാദുഷയാണ് . ഈ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു .

NO COMMENTS