വിദ്വേഷ പ്രസംഗത്തിന് പിന്നിൽ സംഘപരിവാർ ഗൂഡാലോചന ; വി.ഡി.സതീശൻ

32

തിരുവനന്തപുരം: പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നിൽ സംഘപരിവാർ ഗൂഡാലോചന യാണെന്നും കസ്റ്റഡിയിൽ എടുത്ത ജോർജിനെ സ്വീകരിക്കാൻ ബി.ജെ.പി പ്രവർത്തകർക്ക് സൗകര്യം ഒരുക്കിയത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

പി.സി ജോർജ് ഒരു ഉപകരണം മാത്രമാണെന്നും ജോർജിന്റെ പിന്നിൽ സംഘപരിവാർ നേതാക്കളുണ്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടങ്ങളിൽ സ്ഥാനം നഷ്ടപ്പെട്ട സംഘപരിവാർ ശക്തികൾ ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .’പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസും യൂക്ലീഗും പരാതി നൽകിയിരുന്നു.

NO COMMENTS