സാന്ദ്ര തോമസിനെ നടന്‍ വിജയ് ബാബു മര്‍ദ്ദിച്ചതായി പോലീസില്‍ പരാതി

223

കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചതായി പരാതി. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് സാന്ദ്ര പൊലീസില്‍ പരാതി നല്‍കിയത്. വിജയ് ബാബു ഓഫീസില്‍ വെച്ച്‌ മര്‍ദ്ദിച്ചതായാണ് പരാതി.
സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് െ്രെഫഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്ബനി നടത്തിവരുകയായിരുന്നു ഇടക്ക് ഇരുവരും തമ്മില്‍ കമ്ബിനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഉണ്ടായി. ഇന്ന് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് സാന്ദ്ര പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയിലെത്തി ചികിത്സ തേടി. എളമക്കര പൊലീസ് ആശുപത്രിയിലെത്തി സാന്ദ്രയുടെ മൊഴി എടുത്തു. സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY