മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് സൗമ്യ കേസുമായി ബന്ധപ്പെട്ടല്ലെന്ന് എ.ഡി.ജി.പി ബി. സന്ധ്യ

257

തിരുവനന്തപുരം: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് സൗമ്യ കേസുമായി ബന്ധപ്പെട്ടല്ലെന്ന് എ.ഡി.ജി.പി ബി. സന്ധ്യ. കട്ജുവിനെ സന്ദര്‍ശിച്ചത് വ്യക്തിപരമായ കാരണത്താലാണെന്നും സന്ധ്യ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബി. സന്ധ്യയും വിചാരണക്കോടതി ജഡ്ജിയും കട്ജുവിനെ സന്ദര്‍ശിച്ചത്. സംഭവം വിവാദമായതോടെയാണ് സന്ധ്യ വിശദീകരണം നല്‍കിയത്. കൂടിക്കാഴ്ച സര്‍ക്കാര്‍ അറിയാതെയാണെന്ന് അഡ്വക്കേറ്റ് സി.പി സുധാകരപ്രസാദ് പറഞ്ഞിരുന്നു. സൗമ്യക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതിയുടെ വിധിയെ കട്ജു വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി. സന്ധ്യ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

NO COMMENTS

LEAVE A REPLY