സെക്സ് ടേപ്പ് വിവാദത്തില്‍ പുറത്തായ ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി സന്ദീപ് കുമാര്‍ കീഴടങ്ങി

223

ന്യൂഡല്‍ഹി: സെക്സ് ടേപ്പ് വിവാദത്തില്‍ പുറത്തായ ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി സന്ദീപ് കുമാര്‍ കീഴടങ്ങി. ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുന്‍പാകെ ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം കീഴടങ്ങിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സന്ദീപ് കുമാര്‍ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഓഫീസില്‍ ലഭിച്ചത്. ഇതേതുടര്‍ന്ന് സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.അതിനിടെ വീഡിയോയില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയും സന്ദീപ് കുമാറിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കിയ ശേഷം മന്ത്രി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ദൃശ്യത്തിലെ യുവതി പരാതി നല്‍കിയത്.