കാസര്‍കോട് നിന്നും കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

245

പാണത്തൂര്‍: കാസര്‍കോട് പാണത്തൂരില്‍ നിന്നും കാണാതായ നാല് വയസുകാരി സന ഫാത്തിയമയുടെ മൃതദേഹം കണ്ടെത്തി. പാണത്തൂര്‍ പവിത്രംകയം പുഴയില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സനാ ഫാത്തിമയെ കാണാതായത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടു പോയതാണെന്നും വീടിനു മുന്നിലെ നീര്‍ച്ചാലില്‍ വീണതാണെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.