സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണ്‍ വീണ്ടും പൊട്ടിത്തെറിച്ചു

247

ബെയ്ജിങ്: അപകടസാധ്യതയില്ലാതെ, പുതിയ സാങ്കേതികവിദ്യയോടെ കൊട്ടിഘോഷിച്ചു പുറത്തിറക്കിയ സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണ്‍ വീണ്ടും പൊട്ടിത്തെറിച്ചു. കഴിഞ്ഞ ഞായറാഴ്ച ഓണ്‍ലൈനില്‍ വാങ്ങിയ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഹ്യുയി റെന്‍ജിയെന്ന ചൈനീസ് ഉപയോക്താവ് പറയുന്നു. ഞായറാഴ്ച രാത്രി ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ പുലര്‍ച്ചെയോടെ പുകയുകയും വൈകാതെ തീപിടിച്ച്‌ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോക്താവ് പകര്‍ത്തിയിട്ടുമുണ്ട്. ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച്‌ പരിശോധിച്ച്‌ പ്രതികരിക്കാമെന്നും സംഭവം അന്വേഷിക്കുമെന്നുമാണ് സാസങ് അധികൃതരുടെ വിശദീകരണം.ഈ മാസം ആദ്യവാരവും സമാനമായ സംഭവം നടന്നിരുന്നു. തുടര്‍ന്ന് ലോകമെന്പാടുമായി 2.5 മില്യണ്‍ നോട്ട് 7 ഫോണുകള്‍ തിരികെവിളിക്കാന്‍ സാംസങ് നിര്‍ബന്ധിതരായിരുന്നു. ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്കു കാരണമായി അന്ന് കന്പനി അധികൃതര്‍ പറഞ്ഞ ന്യായീകരണം.