കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്

266

ജോധ്പൂര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷയായതിനാല്‍ സല്‍മാന് ഇന്ന് തന്നെ ജാമ്യം ലഭിക്കും. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സല്‍മാന്‍ ഖാന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി ശിക്ഷ കുറച്ചത്. സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം തുടങ്ങിയവരെ വെറുതെ വിട്ടിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കൂട്ടുപ്രതികളെ വെറുതെ വിട്ടത്. വിധി കേള്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ കോടതിയിലെത്തിയിരുന്നു.

NO COMMENTS