സച്ചിന്‍ കൊച്ചിയില്‍ വാങ്ങിയ വില്ലയുടെ ഭൂമി ഇടപാട് നടത്തിയത് ബാബുറാം

288

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ വില്ലയുടെ റിയല്‍ എസേ്റ്ററ്റ് ഇടപാട് നടത്തിയത് മുന്‍ മന്ത്രി കെ. ബാബുവിന്‍റെ ബിനാമി എന്ന് വിജിലന്‍സ് കണ്ടെത്തിയ കുന്പളം സ്വദേശി ബാബുറാം. പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ലകള്‍ നിര്‍മിക്കുന്നതിനായി പ്രൈം മെറീഡിയന്‍ എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഭൂമി നല്‍കിയത് ബാബുറാം മുഖേനയായിരുന്നു. ഇതടക്കം ബാബുറാം നടത്തിയ 41 ഭൂമി ഇടപാടുകളുടെ വിവരങ്ങള്‍ ഇയാളുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. എണ്‍പത്തഞ്ചോളം രേഖകള്‍ ഇയാളുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അടുപ്പം മാത്രമാണ് കെ.ബാബുവുമായുള്ളതെന്നും ബാബുവിന്‍റെ പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ബാബുറാം വിജിലന്‍സിനോടു പറഞ്ഞത്. കൈകാര്യം ചെയ്യുന്ന ബിസിനസുമായി താരതമ്യപ്പെടുത്തുന്പോള്‍ ആഢംബര വീട്ടിലല്ല ബാബുറാം താമസിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വസ്തു ഇടപാടുകള്‍ നടത്തിയിട്ടുള്ള ഇയാള്‍ക്ക് നിരവധി വാഹനങ്ങളുണ്ടെങ്കിലും വാടക വീട്ടിലാണ് താമസമെന്നാണു വിശദീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായ പരിശോധനയിലൂടെയേ വ്യക്തമാകൂ.ബാബുറാം ഭൂമി വാങ്ങിയവരും ബാബുറാമില്‍നിന്നു ഭൂമി വാങ്ങിയവരടക്കമുള്ളവരില്‍നിന്നു നേരിട്ടു മൊഴിയെടുത്തായിരിക്കും ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് നടത്തുക. സച്ചിന്‍റെ വില്ലയുമായി ബന്ധപ്പെട്ട ഭൂമി കച്ചവടവും ഇതിന്‍റെ ഭാഗമായി അന്വേഷണവിധേയമാകും.ടെണ്ടുല്‍ക്കര്‍