ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും

6

ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പ്രസ്തുത റേഞ്ച് ഓഫീസ് പരിധികൾ മദ്യ നിരോധന മേഖലയായി രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവംബർ 16നാണ് മകരവിളക്ക് മഹോത്സവം ആരംഭിക്കുക. ഉത്സവ കാലത്ത് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ എക്സൈസ് വകുപ്പ് ശക്തിപ്പെടുത്തുന്നതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് തല വിമുക്തി ജാഗ്രതാ സമിതികളും സാമൂഹ്യ പ്രതിബദ്ധതയോടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരായി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.