ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍

136

തിരുവനന്തപുരം: ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി ഹാരിസണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കും. പിഎച്ച്‌ കുര്യന്‍ കമ്മിറ്റിയുടെ ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 2,263 ഏക്കര്‍ വിസ്തൃതിയുള്ളതാണ് എസ്റ്റേറ്റ്. ഇപ്പോള്‍, കെപി യോഹന്നാന്റെ അധ്യക്ഷതയിലുള്ള ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ഇവിടെ നിന്ന് ശബരിമലക്ക് 48 കിലോമീറ്ററാണ് ദൂരം. ആറന്മുള വിമാനത്താവളത്തിന് പകരമായാണ് കോട്ടയത്ത് വിമാനത്താവളം വരുന്നത്.
പത്തനം തിട്ടയിലെ ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും നിര്‍മാണത്തിനായി പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.