ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റല്‍ ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

299

ശബരിമല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നത് സംബന്ധിച്ചുള്ള തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രമെന്ന പഴയ പേര് വീണ്ടും നല്‍കാനാണ് നിലവിലുള്ള ധാരണ. കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രമെന്ന് പേര് മാറ്റിയിരുന്നു. 2016 ഒക്ടോബര്‍ ആറിനാണ് ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നത് അയ്യപ്പാസ്വാമി ക്ഷേത്രം എന്നാക്കിയത്.