ശബരിമല ക്ഷേത്രത്തിന്‍റെ പേര് ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന് മാറ്റുന്നു

203

പത്തനംതിട്ട: ശബരിമലയിലെ ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീ ധര്‍മ്മശാസ്ത്രാ ക്ഷേത്രം എന്നാക്കി മാറ്റുന്നു. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേര് മാറ്റാനാണ് ബോര്‍ഡ് നീക്കം. കഴിഞ്ഞ ദേവസ്വം ബോര്‍ഡാണ് ശബരിമലയിലെ ക്ഷേത്രത്തിനു അയ്യപ്പസ്വാമി ക്ഷേത്രം എന്നു പേര് നല്‍കിയതായി വിജ്ഞാപനം ഇറക്കിയത്. ഇതു റദ്ദാക്കാനായി ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനുള്ള തീരുമാനം അടുത്ത യോഗത്തില്‍ സ്വീകരിക്കുമെന്നു പ്രമുഖ വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.