ശബരിമല അപകടം : അപകട കാരണം പൊലീസിന്‍റെ കയ്യിലുണ്ടായിരുന്ന വടം വഴുതി വീണതാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

164

സന്നിധാനം• ശബരിമലയില്‍ അപകടത്തിനു കാരണം പൊലീസിന്‍റെ കയ്യിലുണ്ടായിരുന്ന വടം വഴുതി വീണതാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. അപകടസ്ഥലത്ത് ഒന്‍പതു പൊലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. വലിയ തിക്കും തിരക്കും വന്നപ്പോള്‍ ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധയ്ക്കിടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ ആറു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവര്‍ ആന്ധ്ര സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY