സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും ശ്രീലങ്കയും പിന്മാറി

161

ന്യൂഡല്‍ഹി : ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന 19 മത് സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും ഇന്ത്യയും മറ്റ് അംഗരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശും, ഭൂട്ടാനും പിന്മാറിയതിന് പിന്നാലെ ശ്രീലങ്കയും സമ്മേനം ബഹിഷ്കരിക്കുന്നു. ശ്രീലങ്ക കൂടി തീരുമാനം അറിയിച്ചതോടെ ഇക്കൊല്ലത്തെ സാര്‍ക്ക് സമ്മേളനം നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.നേപ്പാളും മാലിദ്വീപിമാണ് ഇനി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനുള്ള മറ്റ് അംഗരാജ്യങ്ങള്‍. ഇതിനിടെ, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൈനയിലേയ്ക്ക് രണ്ട് ദൂതന്മാരെ അയച്ചതായി റിപ്പോര്‍ട്ടുണ്ട്.ചട്ടപ്രകാരം പകുതിയിലേറെ രാജ്യങ്ങള്‍ പിന്മാറിയാല്‍ സമ്മേളനം റദ്ദാക്കപ്പെടും.ഈ സാഹചര്യത്തില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന ഉച്ചകോടി സംബന്ധിച്ച്‌ മറ്റു അംഗങ്ങളായ ശ്രീലങ്ക, മാലദ്വീപ്, നേപ്പാള്‍ എന്നീ രാഷ്ര്ടങ്ങളുടെ തീരുമാനം നിര്‍ണായകമായിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ശ്രീലങ്ക നിലപാട് അറിയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY