4000 രൂപ മാറിയെടുക്കല്‍ ഒരു തവണ മാത്രം

190

തിരുവനന്തപുരം • ഒരു ദിവസം 4,000 രൂപ വരെ മാറ്റിയെടുക്കാമെന്നതു തെറ്റിദ്ധാരണയെന്നു ബാങ്കുകളുടെ വിശദീകരണം. ഡിസംബര്‍ 30 വരെ ഒരു തവണ മാത്രമേ ഒരാള്‍ക്കു പഴയ നോട്ട് നല്‍കി ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫിസുകളില്‍നിന്നും 4000 രൂപ വാങ്ങാന്‍ കഴിയൂ എന്നാണു റിസര്‍വ് ബാങ്ക് നിര്‍ദേശമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) അറിയിച്ചു. ദിവസേന 4000 രൂപ മാറ്റിവാങ്ങാമെന്നു മുന്‍പു പ്രഖ്യാപിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ പരന്നതിനാലാണു വിശദീകരണമെന്നുമാണു ബാങ്കുകളുടെ നിലപാട്.
നിബന്ധന പ്രാബല്യത്തില്‍വന്നതു മുതല്‍ വെറും 4000 രൂപ മാത്രമേ ഒരാള്‍ക്കു മാറിയെടുക്കാന്‍ കഴിയൂ എന്നതു സാധാരണക്കാരെ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവരെയാണ് ഇത് ഏറെ ബാധിക്കുക. എന്നാല്‍ ഒരു ബാങ്കില്‍ വെവ്വേറെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയും ഒരു തിരിച്ചറിയല്‍ കാര്‍ഡ് പല ബാങ്കുകളില്‍ നല്‍കിയും പലരും പണം മാറിയെടുക്കുന്നുണ്ട്. രണ്ടരലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നു ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ട്. നേരത്തെ ഇതു 10 ലക്ഷം ആയിരുന്നു.

NO COMMENTS

LEAVE A REPLY