റബര്‍ ലാറ്റക്സ് ഇറക്കുമതി: പ്രത്യേക സാമ്പത്തിക മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യം

203

കൊച്ചി : കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വഴി റബര്‍ ലാറ്റക്സ് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ നിന്ന് കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയെ ഒഴിവാക്കണമെന്ന് കൊച്ചിന്‍ എക്സ്പോര്‍ട്ട് പ്രോസസിങ് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍(സെപ്സിയ) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ആഭ്യന്തര റബര്‍ കര്‍ഷകര്‍ക്ക് വിപണി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ലാറ്റക്സ് ഇറക്കുമതി നിരോധിച്ചത്.എന്നാല്‍ ആഭ്യന്തര റബറിന്റെ വിലയിലും 30ശതമാനം കുറവ് ലഭിക്കുന്ന മലേഷ്യന്‍ വിപണിയെ ആണ് കേരളത്തിലെ ഗ്ലൗസ് ഉല്‍പ്പാദകര്‍ ആശ്രയിക്കുന്നത്. ഇറക്കുമതി നിരോധിച്ചിട്ടും ചെന്നൈ പോര്‍ട്ട് വഴി ഇപ്പോഴും ഇത് തുടരുകയാണന്ന് അവര്‍ പറഞ്ഞു. നിരോധനം മൂലം കര്‍ഷകര്‍ക്ക് യാതൊരു ഗുണമില്ലെന്നും അവര്‍ പറഞ്ഞു. 2002ല്‍ സമാനമായ നിരോധനം വരുത്തിയപ്പോള്‍ കൊച്ചി കയറ്റുമതി മേഖലയെ ഒഴിവാക്കിയിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച്‌ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.
നിരോധനം മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് കൊച്ചി കയറ്റുമതി മേഖലയിലെ ഗ്ലൗസ് ഉല്‍പ്പാദിപ്പിക്കുന്ന കമ്ബനികളാണ്. 200കോടിയിലധികം രൂപയ്ക്ക് കയറ്റുമതി നടത്തുന്ന കമ്ബനികള്‍ ഇപ്പോള്‍ ചെന്നൈ പോര്‍ട്ട് വഴിയാണ് ലാറ്റക്സ് ഇറക്കുമതി ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY