റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യ

241

ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് ഇന്ത്യയുടെ സഹായം. ഇവര്‍ക്ക് ആവശ്യമായ സാധന സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം നാളെ ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തും. ഇന്ത്യയിലെ ബംഗ്ലദേശ് ഹൈക്കമ്മീഷണര്‍ സയ്യിദ് അലി വിദേശകാര്യ സെക്രട്ടറി എസ് ഹരിശങ്കറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കാന്‍ ഇന്ത്യ രംഗത്ത് വന്നത്.
ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ ശ്രീഗേല വഴിയാണ് സാധന സാമഗ്രികള്‍ റോഹിങ്ക്യന്‍ ക്യമ്പില്‍ എത്തിക്കുക. മ്യാന്‍മര്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ ബംഗ്ലാദേശ് നേരത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടിയിരുന്നു.