കൊടുവള്ളി പൊലീസ്​ സ്​റ്റേഷന്​ സമീപ​ത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

243

കോഴിക്കോട് : കൊടുവള്ളി പൊലീസ്​ സ്​റ്റേഷന്​ സമീപ​ത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കൊടുവള്ളി വെളുത്തേടത്ത്​ ഫിറോസി​​ന്റെ ഉടമസ്​ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ്​ വെള്ളിയാഴ്​ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. മൂന്ന്​ കിലോ സ്വര്‍ണവും മൂന്ന്​ കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി. പൊലീസ്​ ഡോഗ്​ സ്​ക്വാഡ്​ സ്​ഥലത്തെത്തി പരിശോധിച്ചു.

ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് തുരന്നാണ്​ മോഷ്​ടാവ്​ അകത്ത്​ കടന്നത്​. കെട്ടിടത്തിനകത്തെ സി.സി.ടി.വി തകര്‍ത്ത നിലയിലാണ്​. സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഇതര സംസ്​ഥാന മോഷ്​ടാക്ക​ളെയാണ്​ സംശയിക്കുന്നതെന്നും പൊലീസ്​ പറഞ്ഞു.

NO COMMENTS