അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി മോഷണം: പ്രതികളുടെ ബൈക്ക് കണ്ടെത്തി

150

കൊല്ലകടവ് : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തിയ ശേഷം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളുടേതെന്നു സംശയിക്കുന്ന ബൈക്ക് പോലീസ് കണ്ടെത്തി. ആലക്കോടിനു സമീപത്തുനിന്നാണു പൊലീസ് ഇന്നലെ ബൈക്ക് കണ്ടെത്തിയത്. ഈ ബൈക്ക് തഴക്കരയില്‍ നിന്ന് മോഷണം പോയതാണ്. മോഷ്ടാക്കള്‍ ഉപേക്ഷിച്ചതാകാം എന്നാണു കരുതുന്നത്. സംഭവത്തില്‍ ബന്ധമുണ്ടെന്നു കരുതുന്ന നാലു പേരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംശയം തോന്നുന്ന പലരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മോഷണം നടന്ന വീടിനു സമീപത്തെ സിസി ടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.