ഉമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ കള്ളന്‍മാര്‍ തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിച്ചു

237

ചെങ്ങന്നൂര്‍ : ഉമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ കള്ളന്‍മാര്‍ തട്ടിയെടുത്ത് കുട്ടി അണിഞ്ഞിരുന്ന ഒന്നര പവന്‍റെ മാലയും ഒരു പവന്റെ അരഞ്ഞാണവും കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു. വീട്ടില്‍നിന്നു നൂറു മീറ്റര്‍ അകലെ കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലാണ് റോഡരികില്‍ നിന്നും കുഞ്ഞിനെ ലഭിച്ചത്. ആലപ്പുഴ കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് ഹൈസ്കൂളിനു സമീപം തടത്തില്‍ പി.എല്‍. അനീഷിന്റെയും അന്‍സീനയുടെയും മകന്‍ അമാന്‍ അഹമ്മദിനെയാണു തട്ടിയെടുത്തശേഷം ഉപേക്ഷിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണു സംഭവം. അന്‍സീനയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെങ്കിലും ബഹളം വച്ചതോടെ ആഭരണം ഉപേക്ഷിച്ചുകടന്നു. വീട്ടുകാരും അയല്‍വാസികളും നടത്തിയ തിരച്ചിലിലാണു കുഞ്ഞിനെ കണ്ടെത്തിയത്. വീടിന്റെ മുകള്‍നിലയുടെ പണി നടക്കുന്നതിനാല്‍ ടെറസിലെ വാതില്‍ തുറന്നു കിടന്നിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത് എന്നാണു നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

NO COMMENTS