കെഎസ്ആർടിസി ബസ് കടയിലേക്കു ഇടിച്ചുക്കയറി

206

കണ്ണൂർ∙ തള്ളി സ്റ്റാട്ടാക്കുന്നതിനടയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു കടയിലേക്കു പാഞ്ഞുകയറി. രണ്ടു പേർക്കു പരുക്കേറ്റു. മാതമംഗലം പേരൂൽ റോഡ് ജംക്ഷനിലിൽ ഇന്നു രാവിലെയാണ് അപകടം.മാതമംഗലത്തിൽ നിന്നും പയ്യന്നരിലേക്കു പോകാൻ സ്റ്റാർട്ടാകാതതിനെ തുടർന്നു നാട്ടുകാരുടെ സഹായത്തോടെ തള്ളി സ്റ്റാട്ടാക്കുന്നതിനിടയിലാണു ബസ് നിയന്ത്രണം വിട്ടു കടയിലേക്കു കയറിയത്.

ലോട്ടറി കടക്കാരൻ പേരൂൽ അനിൽ, യാത്രക്കാരനായ പയ്യന്നൂർ കരുണാകരൻ എന്നിവർക്കാണു നിസാര പരുക്കേറ്റത്. പച്ചക്കറി കട പൂർണമായും നശിച്ചു. സറ്റേഷനറി കടയ്ക്കും നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസവും ഇതേ കെഎസ്ആർടിസി ബസ് നാട്ടുകാർ തള്ളിയാണു സ്റ്റാർട്ടാക്കിയത്. റോഡരികിലുണ്ടായിരുന്ന കാൽനടയാത്രക്കാരും കച്ചവടക്കാരും അപകടം നടക്കുന്നതിനിടയിൽ പെട്ടെന്ന് മാറിയതിനാൽ വൻ അപകടം ഒഴിവായി.