നിയന്ത്രണംവിട്ട കാര്‍ ലോറിയിലിടിച്ച്‌ എട്ടുപേര്‍ക്കു പരുക്ക്

165

അമ്പലപ്പുഴ: നിയന്ത്രണംവിട്ട കാര്‍ ലോറിയിലിടിച്ച്‌ എട്ടുപേര്‍ക്കു പരുക്ക്. കൊല്ലം ചിറയിന്‍കീഴ് പനനില്‍ക്കുന്ന വീട്ടില്‍ സുരേഷ്കുമാര്‍(65), ഭാര്യ ബീന(50), മകള്‍ കീര്‍ത്തി(22), പൂന്തള്ളൂര്‍ വി എസ് ഭവനില്‍ സുശീല(71), ബന്ധുക്കളായ രാജന്‍ബാബു(60), ഭാര്യ പ്രഭാവതി(55), സെന്‍(60), ഭാര്യ പ്രസന്ന(55) എന്നിവര്‍ക്കാണു പരുക്കേറ്റത്.
ദേശീയപാതയില്‍ പുറക്കാട് പഴയങ്ങാടി ജങ്ഷന് സമീപം ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു അപകടം. എറണാകുളത്തെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് പടിഞ്ഞാറുഭാഗത്ത്നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ലോറിയില്‍ കുടുങ്ങിക്കിടന്ന കാറില്‍നിന്ന് ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാട് നിന്ന് ഫയര്‍ഫോഴ്സും അന്പലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറിനുശേഷമാണ് കാര്‍ നീക്കം ചെയ്തത്.
പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

NO COMMENTS

LEAVE A REPLY