ബസ് ബൈക്കിലിടിച്ചു യുവാവിനു ഗുരുതര പരുക്ക്

179

മലപ്പുറം ∙ ഇടപ്പാലിൽ ബസ് ബൈക്കിലിടിച്ചു യുവാവിനു ഗുരുതര പരുക്കേറ്റു. അപകടത്തിനിടയാക്കിയ ബസ് നിർത്താതെ പോയി. ഇടപ്പാൽ അണ്ണക്കമ്പാട് ഇന്നു രാവിലെ 9.15 ഓടെയായിരുന്നു അപകടം.

മുതൂർ പാലപ്ര യൂണിയൻ ഓഫിസിനു സമീപം പാച്ചത് പള്ളിയാലിൽ റഷീദ് മകൻ റംഷീദി (23) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസുകൾ തടഞ്ഞു.