ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതിത്തോറ്റു

202

റിയോ ഡി ജനീറോ: ഒളിമ്ബിക്സ് പുരുഷ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കിടമ്ബി ശ്രീകാന്തിനു ക്വാര്‍ട്ടറില്‍ തോല്‍വി. ആവേശകരമായ മത്സരത്തില്‍ ചൈനയുടെ ലിന്‍ ഡാനിനോടാണു ശ്രീകാന്ത് തോല്‍വി സമ്മതിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഒന്നിനെതിരെ രണ്ടു സെറ്റിനു ലിന്‍ ഡാന്റെ ജയം.