ഒളിമ്പിക്‌ ഫുട്‌ബോള്‍ : ബ്രസീലിന് സമനില

209

റിയോ ഡി ജനെയ്‌റോ: ഒളിമ്പിക്‌ പുരുഷ ഫുട്‌ബോളില്‍ വമ്പന്‍മാര്‍ക്ക് നിരാശയോടെ തുടക്കം. അതിഥേയരായ ബ്രസീലിനെ ദക്ഷിണാഫ്രിക്കയാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്.സൂപ്പര്‍ താരം നെയ്മറില്‍ പ്രതീക്ഷയര്‍പ്പിച്ച് കളത്തിലിറങ്ങിയ ബ്രസീലിന് കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ എളുപ്പമായിരുന്നില്ല. നെയ്മര്‍ കളംനിറഞ്ഞ് കളിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തിലും നിര്‍ഭാഗ്യത്താലും ഗോള്‍ മാത്രം അകന്നുനിന്നു.ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫൈനലില്‍ മെക്‌സിക്കോയോട് തോറ്റ് സ്വര്‍ണ്ണ മെഡല്‍ സ്വപ്‌നം അവസാനിച്ച ബ്രസീല്‍ ഇത്തവണ ഒന്നാം സ്ഥാനം മാത്രം ലക്ഷ്യം വച്ചാണ് ഒളിമ്പിക്‌സിനിറങ്ങിയത്, എന്നാല്‍ ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താലെ അതിഥേയര്‍ക്ക് നില ഭദ്രമാവുകയുള്ളു