ഒളിമ്പിക്‌ ഫുട്‌ബോള്‍ : ജര്‍മനിക്ക് സമനില

178

ലണ്ടന്‍ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ മെക്‌സിക്കോയും ലോകചാമ്പ്യന്‍മാരായ ജര്‍മനിയും തമ്മിലുള്ള പോരാട്ടവും സമനിലയില്‍ അവസാനിച്ചു (2-2). ഒറിബ് പെറാള്‍ട്ടയും റെഡോള്‍ഫോ പിസാറോയും മെക്‌സിക്കോയ്ക്കായ് ഗോള്‍ വല കുലുക്കിയപ്പോള്‍ സെര്‍ഗ് നാബ്രിയും, ജിന്‍ഡറും ജര്‍മ്മനിക്കായും സ്‌കോര്‍ ചെയ്തു. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ 2-3 നായിരുന്നു ഹോണ്ടൂറാസിന്റെ വിജയം. 13,33,79 മിനിറ്റുകളില്‍ റോമല്‍ ക്യൂറ്റോ, മാര്‍സെലോ പെരേര, ആന്തണി ലോസാമോയുമാണ് ഹോണ്ടൂറാസിന്റെ വിജയം ഉറപ്പിച്ചത്.