ജീത്തു റായിയും നഞ്ചപ്പയും ഫൈനൽ കാണാതെ പുറത്ത്

188

റിയോ ഡി ജനീറോ∙ റിയോയിൽ നിന്നൊരു ഒളിംപിക്സ് മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുന്നു. ഷൂട്ടിങ് 50 മീറ്റർ എയർ പിസ്റ്റളിൽ മെഡൽ പ്രതീക്ഷയായിരുന്ന ജീത്തു റായിയും പ്രകാശ് നഞ്ചപ്പയും ഫൈനൽ കാണാതെ പുറത്തായി. ജീത്തു 12-ാം സ്ഥാനത്തും നഞ്ചപ്പ 25-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടുപേർക്കാണ് ഫൈനൽ യോഗ്യത. അതേസമയം, വനിതാ വിഭാഗം അമ്പെയ്ത്ത് വ്യക്തിഗത ഇനത്തിൽ മൽസരിക്കുന്ന ബൊംബെയ്‌ലാ ദേവി പ്രീക്വാർട്ടറിലെത്തി.

അവസാന റൗണ്ടുവരെ ഫൈനൽ പ്രതീക്ഷ നിലനിർത്തിയ ജീത്തുവിന് ആറാം റൗണ്ടിലെ മോശം പ്രകടനമാണ് വിനയായത്. അഞ്ചാം റൗണ്ട് അവസാനിക്കുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു ജീത്തു. ആദ്യ എട്ടു പേർക്കു ഫൈനലിലേക്കു മുന്നേറാമെന്നിരിക്കെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അവസാന റൗണ്ട് കഴിഞ്ഞപ്പോൾ ജീത്തു 12-ാം സ്ഥനത്തേക്കു വീണു. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ജീത്തു റായി സ്വർണം നേടിയ ഇനമായിരുന്നു ഇത്.