കേരളത്തില്‍ അരിവില കുതിക്കുന്നു

338

തിരുവനന്തപുരം: കേരളത്തില്‍ അരിവില കുതിച്ചുയരുന്നു. പത്തു ദിവസത്തനിടെ ഉയര്‍ന്നത് ഏഴ് രൂപ. ജയ, പൊന്നി, ബസുമതി, സുലേഖ തുടങ്ങിയ അരികള്‍ക്കാണ് വില കുതിച്ചുയിര്‍ന്നിരിക്കുന്നത്. അരി എത്തുന്ന ഇതര സംസ്ഥാനങ്ങളെയും വരള്‍ച്ച ബാധിച്ചത് കൊണ്ട് വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ചമൂലം കൃഷി നാശം സംഭവിച്ചതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വിലകുതിച്ചുയരാന്‍ കാരണമായത്. കേരളത്തിലേറ്റവും ഡിമാന്റുള്ള ജയ അരിക്ക് ഒരുമാസത്തിനിടെ കൂടിയിരിക്കുന്നത് ഏഴു രൂപ. ഈ അവസ്ഥ തുടര്‍ന്നാല്‍ വരും മാസങ്ങളിലും അരി വില കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS

LEAVE A REPLY