രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​തി​രി​ക്കാ​ന്‍ ഒ​രു പ്ര​മു​ഖ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

186

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​തി​രി​ക്കാ​ന്‍ ഒ​രു പ്ര​മു​ഖ പാ​ര്‍​ട്ടി ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ്. വ​യ​നാ​ട് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വൈ​കി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്ത​ര്‍​നാ​ട​ക​ങ്ങ​ളെ കു​റി​ച്ച്‌ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ക്കും. രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​ഭി​പ്രാ​യ​ത്തെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും അ​ന്ത​മാ​യ കോ​ണ്‍​ഗ്ര​സ് വി​രോ​ധ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS