റവന്യൂ-സർവേ ആക്ഷൻ പ്ലാൻ യോഗം നാളെ

119

തിരുവനന്തപുരം : റവന്യൂ-സർവേ വകുപ്പുകളിൽ അടുത്ത ഒരുവർഷം മുൻഗണന നൽകി നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് ആക്ഷൻ പ്ലാൻ തയാറാക്കാൻ നാളെ (ജൂലൈ 17) റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ യോഗം ചേരും.

തിരുവനന്തപുരം പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറിൽ രാവിലെ 10.30നാണ് യോഗം. ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, സർവേ ഡയറക്ടർ, അസി. കമ്മീഷണർമാർ, സബ് കളക്ടർമാർ, ആർ.ഡി.ഒമാർ തുടങ്ങിയവർ പങ്കെടുക്കും.

NO COMMENTS