മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി ആ​റു​വ​യ​സു​കാ​രി മ​ക​ളെ കൈ​ത്ത​ണ്ട മു​റി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി.

145

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ല്‍ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ അ​മി​ത് പാ​ട്ടീ​ലി​ന്‍റെ ഭാ​ര്യ സ്വേ​ത പാ​ട്ടീ​ലാ​ണ് ആ​റു​വ​യ​സു​കാ​രി (36) മ​ക​ള്‍ അ​ക്ഷ​ര​യെ ക​റി​ക്ക​ത്തി​കൊ​ണ്ട് കൈ​ത്ത​ണ്ട മു​റി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ത​വ​രെ കോ​ള​നി​യി​ലാ​ണ് സം​ഭ​വം.

സ്വേ​ത​യു​ടെ മാ​താ​പി​താ​ക്ക​ള്‍ സം​ഭ​വം നടക്കുമ്പോൾ ഫ്ളാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്തു​നി​ന്നും യു​എ​സ്‌എ​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച അ​മി​ത് പാ​ട്ടീ​ല്‍ വീ​സ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച ചെ​ന്നൈ​യി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ദ​മ്ബ​തി​ക​ള്‍ നേ​ര​ത്തെ യു​എ​സി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ക്ഷ​ര പി​റ​ന്ന​ത് ഇ​ന്ത്യ​യി​ല്‍‌ എ​ത്തി​യ ശേ​ഷ​മാ​ണ്.

അ​മി​ത് രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യി​രു​ന്നു. വൈ​കു​ന്നേ​രം മ​ക​ളെ​യും ഭാ​ര്യ​യേ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കാ​ന്‍ ശ്വേ​ത​യു​ടെ മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ ശ്വേ​ത മ​ക​ളെ അ​ടു​ക്ക​ള​യി​ല്‍ കൊ​ണ്ടു​പോ​യി കൈ​ത്ത​ണ്ട മു​റി​ച്ചു. ര​ക്തം​വാ​ര്‍​ന്നാ​ണ് കു​ട്ടി മ​രി​ച്ച​ത്. ശ്വേ​ത​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് ശ്വേ​ത​യെ അ​റ​സ്റ്റ് ചെ​യ്തു.

NO COMMENTS