ജനുവരി 30 നു ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

18

കാസറഗോഡ് : കൊവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനുവരി 30 ഞായറാഴ്ച ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

ഞായറാഴ്ച നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍/ ഇളവുകള്‍

1.നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 30 (ഞായറാഴ്ച) എല്ലാ ജില്ലകളിലും അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുളളൂ.

2.സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന, രണ്ടു വയസ്സിനു താഴെ പ്രായമുളള കുട്ടികളുളള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാം

.3.ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെയുളള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ല എന്നും, ആളുകള്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നു എന്നും ഉറപ്പു വരുത്തും. ഇതിനായി ആവശ്യാനുസരണം സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

4.മാളുകള്‍, കല്യാണ ഹാളുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പെടെയുളള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നു എന്നുളള കാര്യം സ്ഥാപന ഉടമ ഉറപ്പാക്കണം.

5.ഒന്‍പതാം ക്ലാസ്സ് വരെയുളള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. എന്നാല്‍ തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

6.നിലവിലെ കോവിഡ് സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നുവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ തരം തിരിച്ച് താഴെപ്പറയുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

എ വിഭാഗം

1.എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം.

ബി വിഭാഗം

1.രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണം
2.വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ മാത്രം

സി വിഭാഗം

1.രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം

2.വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ മാത്രം.

3.സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

4.ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുളള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഒരാഴ്ചത്തേക്ക്
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.

NO COMMENTS