കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ രാ​ജി​വ​ച്ചു.

189

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ രാ​ജി​വ​ച്ചു. എം​എ​ല്‍​എ ഉ​മേ​ഷ് ജാ​ധ​വ് സ്പീ​ക്ക​ര്‍ കെ.​ആ​ര്‍.​ര​മേ​ശ് കു​മാ​റി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഉ​മേ​ഷ് ജാ​ധ​വ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹം.നേരത്തെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന എം​എ​ല്‍​എ​മാ​രി​ല്‍ ഒ​രാ​ളാ​ണ് ഉ​മേ​ഷ് ജാ​ധ​വ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മേ​ഷ് ജാ​ധ​വി​ന് ബി​ജെ​പി സീ​റ്റ് ന​ല്‍​കി​യേ​ക്കു​മെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു.ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ രാജി . വരും ദിവസങ്ങളില്‍ വിട്ടു നിന്ന കൂടുതല്‍ എം എല്‍ അ മാര്‍ രാജിവെക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

NO COMMENTS