ഏപ്രില്‍ 1 വരെ ബാങ്കുകള്‍ എല്ലാദിവസവും തുറന്നു പ്രവര്‍ത്തിക്കണം : റിസര്‍വ് ബാങ്ക്

182

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഏപ്രില്‍ ഒന്നു വരെയുള്ള എല്ലാ ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കണം. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണ് ഇതെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ബിഐയ്ക്കു കീഴില്‍ വരുന്ന സ ര്‍ക്കാര്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.