റിസര്‍വ് ബാങ്ക് പുതുക്കിയ അവലോകന നയം പ്രഖ്യാപിച്ചു : റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചു

213

മുംബൈ: റിസര്‍വ് ബാങ്ക് പുതുക്കിയ അവലോകന നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ പുതിയ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ തയ്യാറായി. 6.25 ശതമാനം ആണ് പുതുക്കിയ നിരക്ക്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷ.റിവേഴ്സ് റിപ്പോ നിരക്ക് 5.75 ആയും മാര്‍ജിനല്‍ സ്റ്റാന്‍ഡേര്‍ഡ് ഫസിലിറ്റി റേറ്റ്, ബാങ്ക് റേറ്റ് എന്നിവ 6.75 ആയും നിശ്ചയിച്ചു. നിരക്ക് കുറച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മഹാനവമി സമ്മാനമാണിതെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പ്രതികരിച്ചു.2010 നവംബറിനു ശേഷം ഇതാദ്യമായാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. ആര്‍.ബി.ഐയുടെ തീരുമാനത്തെ പ്രതീക്ഷയോടെയാണ് ഓഹരി വിപണി സ്വീകരിച്ചത്.തീരുമാനം അറിഞ്ഞതോടെ സെന്‍സെക്സ് 100 പോയിന്‍റ് ഉയര്‍ന്നു.പലിശ നിരക്ക് കുറയ്ക്കുന്നതിനെ ഗവര്‍ണര്‍ അധ്യക്ഷനായ ആറംഗ പണ നയ സമിതി ഏകകണ്ഠമായാണ് അംഗീകരിച്ചത്.

NO COMMENTS

LEAVE A REPLY