യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ എ​ഫ്‌ ഐ ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​നോ​യി കോ​ടി​യേ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

115

മും​ബൈ: ദു​ബാ​യി​യി​ല്‍ ബാ​ര്‍ ഡാ​ന്‍​സ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന യു​വ​തി​യാ​ണ് ബി​നോ​യി​ക്കെ​തി​രേ മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യിരുന്നു . വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വ​ര്‍​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​തോ​ടെ പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

തന്നെ ബോധ പൂർവ്വം അപമാനിക്കുന്നുവെന്നും ഈ കേ​സി​ലെ എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​നോ​യി കോ​ടി​യേ​രി ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.യു​വ​തി​യു​ടെ പ​രാ​തി തെ​റ്റാ​ണെ​ന്നും ഇ​ത് പ്ര​ഥ​മ ദൃ​ഷ്ട്യ നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നും ബി​നോ​യി ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര്‍​ജി ബു​ധ​നാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. ബി​നോ​യി​ക്കെ​തി​രേ യു​വ​തി മും​ബൈ ഒ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്.

ബി​നോ​യി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ എ​ട്ട് വ​യ​സു​ള്ള കു​ട്ടി ഉ​ണ്ടെ​ന്നും ബി​ഹാ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2009 മു​ത​ല്‍ 2018 വ​രെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബി​നോ​യി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

NO COMMENTS