പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ ആര്‍.ഹേലി അന്തരിച്ചു

37

തിരുവനന്തപുരം∙ പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്ടറും ഫാം ജേണലിസത്തിന്റെ തുടക്ക ക്കാരനുമായ ആര്‍.ഹേലി (87) അന്തരിച്ചു. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്കു പിന്നില്‍ ആര്‍. ഹേലിയായിരുന്നു. കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.

റബ്ബര്‍ ബോര്‍ഡില്‍ ജൂനിയര്‍ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പില്‍ കൃഷി ഇന്‍സ്‌പെക്ടര്‍ ആയും മല്ലപ്പള്ളിയില്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായും ജോലി ചെയ്ത അദ്ദേഹം പിന്നീടുള്ള അറുപതു വര്ഷം കേരളത്തിലെ കൃഷിയുടെ പര്യായപദമായി മാറി.ആര്‍ ഹേലിയും കേരളത്തിലെ കൃഷിയും.കേരളത്തിന്റെ കാര്‍ഷിക ബന്ധ സാഹിത്യത്തിന്റെ പര്യായം എന്നു വിളിക്കാവുന്ന ആളാണ് ആര്‍.ഹേലി.

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷമുള്ള ഈ സങ്കീര്ണമായ കാലഘട്ടത്തിലാണ് ബാംഗ്ലൂരിലെ ഹെബ്ബാല്‍ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദവുമായി ഹേലി കേരളത്തിലെത്തുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും.

.

NO COMMENTS