രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ സഞ്ജു സാംസണു സെഞ്ച്വറി

215

കൊല്‍ക്കത്ത: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു സാംസണു സെഞ്ച്വറി. 207 പന്തില്‍ നിന്നാണു സഞ്ജു സെഞ്ച്വറി തികച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ സഞ്ജു പുറത്താകാതെ 129 റണ്‍സ് എടുത്തിട്ടുണ്ട്. പത്തൊമ്ബതു ഫോറും ഒരു സിക്സും സഞ്ജുവിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു.ഏഴിന് 262 റണ്‍സ് എന്ന നിലയിലാണു കേരളം. കല്യാണിയിലെ ബംഗാള്‍ ക്രിക്കറ്റ് അക്കാദമി മൈതാനത്തു നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ജമ്മു കശ്മീര്‍ കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.കേരളത്തിന്റെ ഓപ്പണര്‍ ജലജ് സക്സേന 69 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ജമ്മു കശ്മീരിനായി സമിയുള്ള ബേ നാലും രാം ദയാല്‍ രണ്ടും വിക്കറ്റു വീഴ്ത്തി. ഉമര്‍ നസീറിനാണ് ഒരു വിക്കറ്റ്.

NO COMMENTS

LEAVE A REPLY