വിദര്‍ഭയ്ക്ക് രഞ്ജി ട്രോഫി കിരീടം

197

ഇന്‍ഡോര്‍: കന്നികിരീടം ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ വിദര്‍ഭയ്ക്ക് ചരിത്ര വിജയം. കരുത്തരായ ഡല്‍ഹിയെ ഒന്‍പതു വിക്കറ്റിനു തോല്‍പ്പിച്ചാണ് വിദര്‍ഭ വിജയം കൈവരിച്ചത്. 29 റണ്‍സ് വിജയ ലക്ഷ്യമാത്രം ഉണ്ടായിരുന്ന വിദര്‍ഭ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈവരിച്ചു. രണ്ടാം ഇന്നിങ്സില്‍ ഡല്‍ഹിയെ 280 റണ്‍സിന് വിദര്‍ഭ ബോളര്‍മാര്‍ കളത്തില്‍നിന്നും പറഞ്ഞയച്ചു. വിദര്‍ഭയുടെ രജനീഷ് ഗുര്‍ബാനി രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കന്നി സെഞ്ചുറി തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അക്ഷയ് വഡേക്കറാണ് (133)ഇന്നിങ്സിലൂടെ വിദര്‍ഭയെ മികച്ച സ്കോറിലേക്ക് നയിച്ചത്.