റെനോയുടെ ഇലക്‌ട്രിക് എസ്‌യുവി സാന്‍റർ ഉടൻ വിപണിയില്‍ എത്തിയേക്കും .

0
32

തിരുവനന്തപുരം : 2021-ന്റെ തുടക്കത്തില്‍ പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഇലക്‌ട്രിക് എസ്‌ യു വി സാന്‍റര്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോട്ടുകൾ .റെനോ ഇനി വരും വര്‍ഷങ്ങളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയേക്കും. ഇതിന്റെ ഭാഗമായി ചൈനയില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പന റെനോ പ്രഖ്യാപിച്ച്‌ കഴിഞ്ഞു.

ആദ്യം സാന്റര്‍ യൂറോപ്യന്‍ വിപണികളി ലായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.റെനോയുടെ ക്യാപ്ച്ചര്‍ എസ്‌യുവിയെ അടിസ്ഥനമാക്കിയായിരിക്കും ഈ വാഹനം എത്തുക.സാന്ററി ന്റെ അടിസ്ഥാനം റെനോ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സിഎംഎഫ്-ഇവി പ്ലാറ്റ്‌ഫോമായിരിക്കും .

ഈ വാഹനത്തില്‍ 300 കിലോമീറ്ററും 500 കിലോമീറ്ററും റേഞ്ച് നല്‍കുന്ന രണ്ട് ബാറ്ററി പാക്കുകള്‍ നല്‍കിയേക്കു മെന്നാണ് സൂചന. കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ് ആയിരിക്കും ഇതില്‍.