സത്യാന്വേക്ഷിക്ക് – ഗുരുവിന്റെ ഓർമ്മപ്പെടുത്തൽ .

151

വളരെ വിദൂരത്തിൽ നിന്നും – കിലോമീറ്ററുകൾ താണ്ടി ഒരു പണ്ഡിതൻ എത്തി. ദിവസങ്ങളോളം യാത്ര ചെയ്താണ് അദ്ദേഹം ഗുരുവിന്റെ അടുത്തെത്തിയത്. എന്താണ് താങ്കളുടെ വരവിനെ ഉദ്ദേശം ഗുരു ചോദിച്ചു. സത്യം എന്താണെന്ന് അറിയാൻ വേണ്ടിയാണ് ഇത്രയും ദൂരം താണ്ടി ഞാൻ ഇവിടെ വന്നിരിക്കുന്നത്.

സത്യമെന്താണെന്ന് അറിയാൻ ഇത്രയും ദൂരം ഇവിടെ വരണമായിരുന്നോ ?. ഗുരു തുടർന്നു. സത്യം എന്നത് എന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ദേശത്തു ഉണ്ടായിരിക്കും അവിടെയില്ലെങ്കിൽ അത് എവിടെയും ഉണ്ടാവുകയുമില്ല -അത് ഇവിടെയും ഉണ്ടാകില്ല സത്യം വിതരണം ചെയ്യാമെന്ന് ഞാനാരോടും കരാർ ചെയ്തിട്ടുമില്ല . താങ്കൾ എവിടെ ആയിരുന്നുവോ അവിടെ സത്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഇവിടെയും കണ്ടെത്താൻ കഴിയില്ല.

ഗുരു – തുടർന്നു. ആയിരം കിലോമീറ്റർ നടന്ന ശേഷം ഒരു അന്ധൻ മറ്റൊരാളോട് വെളിച്ചം എവിടെയാണെന്ന് അന്വേഷിച്ചാൽ അയാളുടെ മറുപടി ഇങ്ങനെ ആയിരിക്കും. താങ്കൾക്ക് കാഴ്ചശക്തി ഉണ്ടായിരുന്നെങ്കിൽ താങ്കൾ പുറപ്പെട്ട സ്ഥലത്ത് വെളിച്ചം കാണാമായിരുന്നു. കാഴ്ചയില്ലാതെ എവിടെപ്പോയാലും വെളിച്ചം കണ്ടെത്താനാവില്ല . അവസാനമായി ഗുരു ഇങ്ങനെ ഓർമ്മപ്പെടുത്തി താങ്കൾക്ക് സത്യം കാണാൻ കഴിയുമായിരുന്നുവെങ്കിൽ ഇവിടെ വരേണ്ട കാര്യം ഉണ്ടായിരുന്നില്ല കാഴ്ച ഇല്ലാത്തവനാണ് താൻ എന്ന് താങ്കൾ സ്വയം തെളിയിച്ചു കഴിഞ്ഞു. ഒരുപക്ഷേ താങ്കൾ നേടിയ വിജ്ഞാനം താങ്കളെ അന്ധനാക്കി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടുതൽ വിവരമുള്ളവനാവുക എന്നതിനേക്കാൾ വലിയ അജ്ഞത വേറെയില്ല =

സിദ്ധിഖ് മുഹമ്മദ് -എഴുത്തുകാരൻ

NO COMMENTS