കശുവണ്ടി തൊഴിലാളികള്‍ക്ക് സമാശ്വാസ ധനസഹായം – ബാങ്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള തീയതി നീട്ടി.

229

കാസറഗോഡ് : അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഭാവിയില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സമാശ്വാസ ധനസഹായം ബാങ്ക് വഴി നല്‍കുന്നതിന് തൊഴിലാളികളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 5 വരെ നീട്ടി.

രേഖകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം ,ഭരണിക്കാവ്, ചവറ, ഇരിങ്ങാലക്കുട എന്നീ ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ജൂലൈ 5 വൈകിട്ട് 4 വരെ സ്വീകരിക്കും. നാളിതു വരെയും രേഖകള്‍ നല്‍കാത്ത അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ എല്ലാ തൊഴിലാളികളും ക്ഷേമനിധി കാര്‍ഡ് ,ആധാര്‍കാര്‍ഡ്, ബാങ്ക്പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ,ഫോണ്‍ നമ്പര്‍ എന്നിവ ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ നല്‍കണം. ഈ രേഖകള്‍ നല്‍കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഭാവിയില്‍ സമാശ്വാസ ധനസഹായങ്ങള്‍ ലഭിക്കു.

NO COMMENTS