റിലയന്‍സ് 4ജി സേവനം എല്ലാ സ്മാര്‍ട്ഫോണിലേക്കും

275

ന്യൂഡല്‍ഹി: റിലയന്‍സിന്‍റെ 4ജി സേവനം എല്ലാ ഫോണുകളിലും ലഭ്യമാകും. 4ജി പിന്തുണയ്ക്കുന്ന ഫോണ്‍ വേണമെന്ന് മാത്രം. ആദ്യം റിലയന്‍സ് ജീവനക്കാര്‍ക്ക് മാത്രമാണ് ജിയോ സിമ്മുകള്‍ ലഭ്യമായത്. പിന്നീട് റിലയന്‍സിന്‍റെ ലൈഫ് ഫോണുകള്‍ക്കൊപ്പം ജിയോ സിമ്മുകള്‍ ലഭ്യമായി. തുടര്‍ന്ന് ചില സാംസങ്, എല്‍.ജി ഫോണുകളിലും ഈ സേവനം കിട്ടിത്തുടങ്ങി. നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി 4ജി പിന്തുണയ്ക്കുന്ന എല്ലാ സ്മാര്‍ട് ഫോണുകളിലേക്കും റിലയന്‍സ് ജിയോ സേവനം എത്താന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എല്ലാ ജിയോ സിമ്മിനും മൂന്നുമാസം പരിധിയില്ലാത്ത 4ജി ഡേറ്റ യൂസേജും വോയ്സ് കോള്‍ ആനുകൂല്യവുമുണ്ട്. എന്നാല്‍ റിലയന്‍സ് 4ജി സിം ഏവര്‍ക്കും ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ കന്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാല്‍ റിലയന്‍സ് ജിയോ സ്റ്റോറുകളില്‍ നിന്ന് സൗജന്യമായി ജിയോ സിം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മാത്രമല്ല 90 ദിവസത്തേക്ക് പരിധിയില്ലാത്ത 4ജി സേവനമുള്‍പ്പടെയുള്ള സൗകര്യങ്ങളും ലഭിക്കുകയും ചെയ്യും.
റിലയന്‍സ് ജിയോയുടേതായി വന്ന ട്വിറ്റര്‍ സന്ദേശമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. റിലയന്‍സ് ജിയോ 4ജി നെറ്റ്വര്‍ക്ക് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ഇപ്പോള്‍ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ജിയോ സേവനങ്ങള്‍ ലഭിക്കുന്നത്.

NO COMMENTS

LEAVE A REPLY